തീരദേശത്ത് ദുരിതം പെയ്തിറങ്ങുന്നു ; 5 വര്‍ഷം സര്‍ക്കാര്‍ എന്തുചെയ്തെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Tuesday, June 1, 2021

 

തിരുവനന്തപുരം :  തീരദേശത്ത് ദുരന്തം ദുരിതമായി പെയ്തിറങ്ങുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രദേശവാസികള്‍ക്കായി കഴിഞ്ഞ 5 വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കാലവർഷത്തിൽ കടൽ എവിടെയെത്തുമെന്ന ഭീതി തീരദേശങ്ങളിൽ നിലനിൽക്കുകയാണ്. തീരദേശ പാക്കേജ് എന്ന പ്രഖ്യാപനത്തിനപ്പുറം ഒരു ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് പോലും കഴിഞ്ഞ 5 വർഷം സർക്കാർ തയ്യാറാക്കിയില്ല. ഭാഗികമായി വീട് തകർന്ന ആളുകൾക്ക് അടിയന്തര ധനസഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.