മത്സ്യത്തൊഴിലാളി ഭവനപദ്ധതിയിലെ അപാകതകള്‍ സഭയിലുന്നയിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, August 10, 2021

 

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികൾക്കായുള്ള ഭവനപദ്ധതിയായ പുനർഗേഹ പദ്ധതിയുടെ അപാകതകൾ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. പദ്ധതിയിൽ മത്സ്യത്തൊഴിലാളികൾ താൽപര്യം കാട്ടുന്നില്ല. അനാവശ്യമായ നിബന്ധനകളാണ് ഇതിന് കാരണമന്നും നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പദ്ധതിക്ക് പുതിയ സ്കീം ആവശ്യമാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതിയിൽ അപാകത ഇല്ലന്നും സമ്പൂർണ്ണമായി നടപ്പാക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാൻ പ്രതിപക്ഷ നേതാവിന് മറുപടി നൽകി.