ഔദ്യോഗിക രഹസ്യനിയമം  ലംഘിച്ചു , ഐസക്കിനെതിരെ കേസെടുക്കണം ; ചീഫ് സെക്രട്ടറിക്ക് വി.ഡി സതീശന്‍റെ കത്ത്

Jaihind News Bureau
Tuesday, December 1, 2020

 

കൊച്ചി : സിഎജി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയതിന് ധനമന്ത്രി തോമസ് ഐസക്കിനെതിരെ കേസെടുക്കണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ഔദ്യോഗിക രഹസ്യനിയമം  ലംഘിച്ചതിന് ഐസക്കിന്‍റെ പേരിൽ കേസെടുക്കാൻ നിർദ്ദേശം നൽകണം എന്നാവശ്യപ്പെട്ട് വി.ഡി സതീശൻ  ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.  നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമ്പോള്‍ മാത്രം പരസ്യമാക്കേണ്ട സിഎജിയുടെ 2018-19 വർഷത്തെ ഫൈനൽ റിപ്പോർട്ട് പരസ്യപ്പെടുത്തിയത് 1923 ലെ നിയമത്തിന്‍റെ ലംഘനമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.