ഇതരസംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ ഉടന്‍ തിരികെക്കൊണ്ടു വരണം, സ്വന്തം വാഹനമുള്ളവർക്ക് മാത്രം വരാമെന്ന നിലപാട് സർക്കാരിന് ഭൂഷണമല്ല: വി.ഡി സതീശന്‍ എംഎല്‍എ

Jaihind News Bureau
Tuesday, May 5, 2020

 

ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ  മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ.  സ്വന്തമായി വാഹനമുള്ളവർക്ക് മാത്രം തിരിച്ചു വരാം എന്ന നിലപാട് സ്വീകരിക്കുന്നത്  സർക്കാരിന് ഭൂഷണമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.