‘പകൽ മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ, രാത്രി സ്വർണ്ണക്കള്ളക്കടത്തുകാരുടെ കൂടെ’; പരിഹസിച്ച് വി.ഡി സതീശന്‍

Jaihind News Bureau
Thursday, July 16, 2020

 

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നല്‍കിയെന്ന് വെളിപ്പെടുത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയും നിലവില്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഉപദേശകസമിതി ഡയറക്ടറുമായ അരുണ്‍ ബാലചന്ദ്രനെ ഐ.ടി വകുപ്പില്‍ നിന്നും മാറ്റിയിരുന്നു. സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് വി.ഡി സതീശന്‍ എംഎല്‍എ രംഗത്തെത്തി.

‘പകൽ മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ , രാത്രി സ്വർണ്ണക്കള്ളക്കടത്തുകാരുടെ കൂടെ! ഐ ടി വകുപ്പിന് ഒരു ഹൈ പവർ ഡിജിറ്റൽ അഡ്വൈസറി കമ്മറ്റിയുണ്ട്. ഇൻഫോസിന്റെ ഫൗണ്ടർ ചെയർമാൻ, മുൻ സി ഇ ഓ , നിസ്സാന്റെ സി ഐ ഓ , റെഡിഫ് മെയിലിന്റെ സി ഇ ഒ , ഐ ബി എസ് ന്റെ മുൻ ചെയർമാൻ, ടി സി എസ് ന്റെ വൈസ് പ്രസിഡണ്ട്, നാസ്സ് കോം റീജിയണൽ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. കഥാപാത്രം ഡയറക്ടർ മാർക്കറ്റിംഗ് ആൻറ് ഓപ്പറേഷൻസ്. പ്രധാന ഓപ്പറേഷൻ കള്ളക്കടത്തുകാർക്ക് വീട് ഏർപ്പാടാക്കി കൊടുക്കൽ !! എന്താല്ലേ?’- വി.ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

പകൽ മുഖ്യമന്ത്രിയുടെ ഐ ടി ഫെലോ , രാത്രി സ്വർണ്ണക്കള്ളക്കടത്തുകാരുടെ കൂടെ!
ഐ ടി വകുപ്പിന് ഒരു ഹൈ പവർ ഡിജിറ്റൽ അഡ്വൈസറി കമ്മറ്റിയുണ്ട്. ഇൻഫോസിന്റെ ഫൗണ്ടർ ചെയർമാൻ, മുൻ സി ഇ ഓ , നിസ്സാന്റെ സി ഐ ഓ , റെഡിഫ് മെയിലിന്റെ സി ഇ ഒ , ഐ ബി എസ് ന്റെ മുൻ ചെയർമാൻ, ടി സി എസ് ന്റെ വൈസ് പ്രസിഡണ്ട്, നാസ്സ് കോം റീജിയണൽ ഡയറക്ടർ എന്നിവരാണ് അംഗങ്ങൾ. കഥാപാത്രം ഡയറക്ടർ മാർക്കറ്റിംഗ് ആൻറ് ഓപ്പറേഷൻസ്. പ്രധാന ഓപ്പറേഷൻ കള്ളക്കടത്തുകാർക്ക് വീട് ഏർപ്പാടാക്കി കൊടുക്കൽ !! എന്താല്ലേ?