‘ജനങ്ങളെ മുൾമുനയിൽ നിർത്തിയല്ല അവരെ വിശ്വാസത്തിലെടുത്താണ് രോഗത്തെ നേരിടേണ്ടത്’; കൊവിഡ് പ്രതിരോധ ചുമതല പൊലീസിന് കൈമാറിയതിനെതിരെ വി.ഡി സതീശന്‍

Jaihind News Bureau
Wednesday, August 5, 2020

കൊച്ചി: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന്‍റെ ചുമതല പൊലീസിന് കൈമാറിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വി.ഡി സതീശന്‍ എംഎല്‍എ.കൊവിഡ് പൊതുജന ആരോഗ്യ വിഷയമാണെന്നും  ക്രമസമാധാന പ്രശ്നമല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കണ്ടെയിന്‍മെന്‍റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരവും അവിടത്തെ മൊത്തം ഭരണവും പൊലീസിനെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയല്ല.

രോഗഭീതി കൊണ്ടും സാമ്പത്തിക പ്രയാസങ്ങൾ കാരണവും മാനസികമായ സമ്മർദ്ദങ്ങൾ പോലും നേരിടുന്ന ഒരു ജനതക്ക് മേൽ പൊലീസ് രാജ് അടിച്ചേൽപ്പിക്കുന്നതും ശരിയല്ല. ജനങ്ങളെ മുൾമുനയിൽ നിർത്തിയല്ല അവരെ വിശ്വാസത്തിലെടുത്താണ് രോഗത്തെ നേരിടേണ്ടത്. ഒരു പരിഷ്കൃത സമൂഹത്തിനും ഇത്തരം തീരുമാനങ്ങൾ ഉൾക്കൊള്ളാനാകില്ലെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കൊവിഡ് 19 ഒരു ക്രമസമാധാന പ്രശ്നമല്ല. അത് ഒരു പൊതുജന ആരോഗ്യ വിഷയമാണ്. കൺടെയിൻറ്മെന്റ് സോണുകൾ നിശ്ചയിക്കാനുള്ള അധികാരവും അവിടത്തെ മൊത്തം ഭരണവും പോലീസിനെ ഏൽപ്പിക്കുന്നത് ശരിയായ നടപടിയല്ല.

രോഗഭീതി കൊണ്ടും സാമ്പത്തിക പ്രയാസങ്ങൾ കാരണവും മാനസികമായ സമ്മർദ്ദങ്ങൾ പോലും നേരിടുന്ന ഒരു ജനതക്ക് മേൽ പോലീസ് രാജ് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ജനങ്ങളെ മുൾമുനയിൽ നിർത്തിയല്ല അവരെ വിശ്വാസത്തിലെടുത്താണ് രോഗത്തെ നേരിടേണ്ടത്.ഒരു പരിഷ്കൃത സമൂഹത്തിനും ഇത്തരം തീരുമാനങ്ങൾ ഉൾക്കൊള്ളാനാകില്ല.