ആദ്യം പ്രളയ ഫണ്ട് ഇപ്പോള്‍ ട്രഷറി; പാർട്ടിക്കാർ എന്ത് തട്ടിപ്പു നടത്തിയാലും സർക്കാരിനും ധനവകുപ്പിനും ഒരു പ്രശ്നവുമില്ല !; വിമർശനവുമായി വി.ഡി സതീശന്‍

Jaihind News Bureau
Monday, August 3, 2020

 

തിരുവനന്തപുരത്ത് ട്രഷറിയിൽ ഉണ്ടായ രണ്ടു കോടി രൂപയുടെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് വി.ഡി സതീശന്‍ എംഎല്‍എ. സാമ്പത്തിക തട്ടിപ്പുകള്‍ സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായിട്ടും സ്വന്തക്കാരായ പാർട്ടിക്കാരെ സംരക്ഷിക്കാൻ നടത്തുന്ന വഴിവിട്ട നടപടികളാണ് ഇത് ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘എറണാകുളത്ത് പ്രളയ ഫണ്ട് തട്ടിപ്പ് നടന്നിട്ടും ഒരാളെ മാത്രം സസ്പെന്‍ഡ് ചെയ്തു. മറ്റുള്ളവരെ രക്ഷപ്പെടുത്തി. അതുകൊണ്ട് തെളിവായി ഒരു ഫയൽ പോലും ഇപ്പോൾ കിട്ടാനില്ല. പാർട്ടിക്കാർ എന്ത് തട്ടിപ്പു നടത്തിയാലും ഖജനാവിൽ കൈയ്യിട്ടു വാരിയാലും സർക്കാരിനും പ്രത്യേകിച്ച് ധനവകുപ്പിന് ഒരു പ്രശ്നവുമില്ല!’- വി.ഡി സതീശന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

തിരുവനന്തപുരത്ത് ട്രഷറിയിൽ ഉണ്ടായ രണ്ടു കോടി രൂപയുടെ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. തുടർച്ചയായി സംസ്ഥാനത്ത് ഉണ്ടായിട്ടും സ്വന്തക്കാരായ പാർട്ടിക്കാരെ സംരക്ഷിക്കാൻ നടത്തുന്ന വഴിവിട്ട നടപടികളാണ് ഇത് ആവർത്തിക്കാൻ കാരണം.എറണാകുളത്ത് പ്രളയ ഫണ്ട് തട്ടിപ്പ് നടന്നിട്ടും ഒരാളെ മാത്രം സസ്പെന്‍ഡ് ചെയ്തു. മറ്റുള്ളവരെ രക്ഷപ്പെടുത്തി. അതുകൊണ്ട് തെളിവായി ഒരു ഫയൽ പോലും ഇപ്പോൾ കിട്ടാനില്ല. പാർട്ടിക്കാർ എന്ത് തട്ടിപ്പു നടത്തിയാലും ഖജനാവിൽ കയ്യിട്ടു വാരിയാലും സർക്കാരിന്, പ്രത്യേകിച്ച് ധനവകുപ്പിന് ഒരു പ്രശ്നവുമില്ല!

https://www.facebook.com/VDSatheeshanParavur/photos/a.628374120554890/3305877302804545/