ശബരിമല വിമാനത്താവളത്തിനായി കൺസൾട്ടൻസി; മുഖ്യമന്ത്രി മറുപടി പറയാത്തതെന്ത്?; ചോദ്യങ്ങളുമായി വി.ഡി സതീശന്‍

Jaihind News Bureau
Wednesday, July 29, 2020

 

വിവിധ പദ്ധതികള്‍ക്കായി കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വി.ഡി സതീശന്‍ എംഎല്‍എ. ശബരിമല വിമാനത്താവളത്തിനായി നേരത്തെ തന്നെ കൺസൾട്ടൻസിയെ നിയമിച്ചിരുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 2020 ജൂൺ 18 ന് മാത്രം സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്  നൽകിയ വിഷയത്തിൽ 2017 ൽ തന്നെ അമേരിക്കൻ കമ്പനിയായ ലൂയീസ് ബർഗറിന് കൺസൾട്ടൻസി നൽകിയത് എന്തിനു വേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ സർക്കാരിനോട് നിരവധി ചോദ്യങ്ങളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കേരളത്തിൽ കൺസൾട്ടൻസികളുടെ പെരുമഴക്കാലമാണെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നു.
ശബരിമല വിമാനത്താവളത്തിനായി നേരത്തെ തന്നെ കൺസൾട്ടൻസിയെ നിയമിച്ചിരുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്.
2020 ജൂൺ 18 ന് മാത്രം സ്ഥലം ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് (ഇത് പിന്നീട് കോടതി സ്‌റ്റേ ചെയ്തു.) നൽകിയ വിഷയത്തിൽ 2017 ൽ തന്നെ അമേരിക്കൻ കമ്പനിയായ ലൂയീസ് ബ്ഗറിന് കൺസൾട്ടൻസി നൽകിയത് എന്തിനു വേണ്ടിയാണ്?
ഇതുവരെ അവർക്ക് ഈ സ്ഥലത്ത് കയറാൻ പോലും കഴിഞ്ഞിട്ടില്ല എന്നത് ശരിയാണോ?
കൺസൾട്ടൻസി ഇതുവരെ ചെയ്തത് 2018 ൽ 38 പേജുള്ള ഒരു റിപ്പോർട്ട് കൊടുത്തു എന്നല്ലാതെ മറ്റൊന്നും ചെയ്തില്ല എന്നത് വാസ്തവമാണോ?
വിമാനത്താവളത്തിന് ഏത് സ്ഥലം തിരഞ്ഞെടുക്കുമെന്ന് പോലും തീരുമാനമാകാത്ത 2017 ൽ കൺസൾട്ടൻസിയെ നിയമിച്ചത് എന്തിന് വേണ്ടിയാണ്? ഈ കമ്പനിയെ ലോക ബാങ്കുൾപ്പെടെയുളള സ്ഥാപനങ്ങളും വിവിധ രാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട് എന്നത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
ഒരു പണിയും ചെയ്യാത്ത ഈ കമ്പനിക്ക് ഇതുവരെ 4.5 കോടിയിലധികം രൂപ സർക്കാർ കൊടുത്തത് എന്തിനു വേണ്ടിയാണ്?
ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം പ്രതിപക്ഷനേതാവ് ഉയർത്തിയിട്ടും മുഖ്യന്ത്രി എന്തുകൊണ്ടാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാത്തത്?

 

https://www.facebook.com/VDSatheeshanParavur/photos/a.628374120554890/3291338264258449/