‘ഇക്കൂട്ടരാണ് മാന്യതയും ധാര്‍മ്മികതയും പഠിപ്പിക്കാന്‍ വരുന്നത്, ഇത് കേരളമാണെന്ന് മറക്കേണ്ട’; ഡിവൈഎഫ്‌ഐ കൊലവിളിക്കെതിരെ വി.ഡി സതീശന്‍

Jaihind News Bureau
Monday, June 22, 2020

മലപ്പുറത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐക്കെതിരെ വി.ഡി സതീശന്‍ എംഎല്‍എ. നിപരരാധിയായ ഷുക്കൂറിനെ പേപ്പട്ടിയെന്ന് വിളിച്ചാണ് പൊലീയും കേടതിയസും ചമയുന്ന ഡിവൈഎഫ്‌ഐക്കാര്‍ പ്രകടനം നടത്തിയത്. ഇക്കൂട്ടരാണ് മാന്യതയും ധാര്‍മ്മികതയും പഠിപ്പിക്കാന്‍ വരുന്നത്.ഇത് കേരളമാണെന്ന് മറക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

എം എസ് എഫ് പ്രവർത്തകനായിരുന്ന 20 വയസ്സുള്ള അരിയിൽ ഷുക്കൂറിനെ പൊതു ജനമധ്യത്തിൽ വച്ച് വിചാരണ നടത്തിയാണ് സി പി എം കാർ ക്രൂരമായി കൊല ചെയ്തത്. യഥാർത്ഥത്തിൽ ഷുക്കൂർ നിരപരാധിയായിരുന്നു. നിഷ്ക്കളങ്കനായ ആ കുഞ്ഞിനെ പേപ്പട്ടിയെന്ന് വിളിച്ചാണ് പോലീസും കോടതിയുമായൊക്കെ ചമയുന്ന ഡിവൈഎഫ്ഐക്കാർ പരസ്യമായി പ്രകടനം നടത്തിയത്.
ഇവരാണ് നമ്മളെ മാന്യതയും ധാർമ്മികതയും പഠിപ്പിക്കാൻ വരുന്നത്. ഇത് കേരളമാണ്. മറക്കണ്ട.