ക്രൈംബ്രാഞ്ച് കേസ് രാഷ്ട്രീയ നാടകം ; സർക്കസില്‍ ജോക്കർമാർ തമ്മിലുള്ള തല്ല് പോലെ ; പരിഹസിച്ച് വി.ഡി സതീശന്‍

Jaihind Webdesk
Friday, April 16, 2021

 

തിരുവനന്തപുരം :  ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കിയതിനുപിന്നാലെ സിപിഎമ്മിനെയും ബിജെപിയേയും പരിഹസിച്ച് വി.ഡി സതീശന്‍. കേസ് നിലനില്‍ക്കുന്നതല്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാമായിരുന്നെന്നും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്നതിന് നടത്തിയ രാഷ്ട്രീയനാടകമായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. സര്‍ക്കസില്‍ ജോക്കര്‍മാര്‍ തമ്മിലുള്ള തല്ല് പോലെയാണിത്. ഒച്ച കേള്‍പ്പിക്കും, അടിക്കുന്നത് പോലെ കാണിക്കും.പക്ഷേ അടിക്കില്ല !- വി.ഡി സതീശന്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഇ.ഡി.ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഇ.ഡി.ക്കെതിരായി കേസെടുത്തപ്പോൾ സാമാന്യ ബുദ്ധിയുള്ളവർക്ക് അറിയാമായിരുന്നു, ആ കേസ് നിൽക്കുന്നതല്ലായെന്ന്. ബിജെപി , സിപിഎം ബന്ധം ആരോപിക്കപ്പെട്ടപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിന് നടത്തിയ രാഷ്ട്രീയ നാടകം. അതായത് സർക്കസിലെ ജോക്കർമാർ തമ്മിലുള്ള തല്ല്…. ഒച്ച കേൾപ്പിക്കും, അടിക്കുന്നത് പോലെ കാണിക്കും … പക്ഷെ അടിക്കില്ല!!!