തിരുവല്ലം കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Monday, March 14, 2022

 

തിരുവനന്തപുരം : തിരുവല്ലം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗൗരവകരമായ റിപ്പോർട്ടാണ് പുറത്തുവരുന്നത്.  ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയായതായി റിപ്പോർട്ടിൽ വ്യക്തമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കസ്റ്റഡിയില്‍ മരിച്ച സുരേഷിന്‍റെ മൃതദേഹത്തില്‍ ക്ഷതങ്ങളുണ്ടായിരുന്നുവെന്ന പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ പരാമർശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.