മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അനുശോചിച്ചു. 38 വര്‍ഷം മലയാള മനോരമ ദിനപത്രത്തില്‍ പ്രവര്‍ത്തിച്ച സിബി കാട്ടാമ്പള്ളി റിപ്പോര്‍ട്ടിംഗിലും ന്യൂസ് ഡെസ്‌കിലും ഒരു പോലെ പ്രാഗത്ഭ്യം തെളിയിച്ച മാധ്യമ പ്രവര്‍ത്തകനായിരുന്നുവെന്ന് വി.ഡി. സതീശന്‍ കുറിച്ചു. രാഷ്ട്രീയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ നിരവധി വാര്‍ത്തകള്‍ സിബി കാട്ടമ്പള്ളി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനരംഗത്തെ മികവിനുള്ള അംഗീകാരമായി നിരവധി ദേശീയ- അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും വി.ഡി. സതീശന്‍ കുറിച്ചു.

Comments (0)
Add Comment