തിരുവനന്തപുരം : സിനിമ നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദിന്റെ മരണത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് അനുശോചിച്ചു. സിനിമ നിര്‍മ്മാണരംഗത്തും പാചക രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നൗഷാദിന് കഴിഞ്ഞു. മൂന്നു പതിറ്റാണ്ടായി പാചകരംഗത്തുള്ള നൗഷാദിന്റെ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഏറെ പ്രശസ്തമാണ്. നൗഷാദ് നിര്‍മ്മിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റുകളായിരുന്നു. നൗഷാദിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ അറിയിച്ചു.