കാസര്‍കോട് : കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. അവരുടെ പരാതികള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുകയാണ് പാര്‍ട്ടി. പുനഃസംഘടനയുടെ രണ്ടാംഘട്ടത്തിലേക്ക് കടന്നു. എത്രയും വേഗം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും. എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടിയെ സുസജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.