കുഴല്‍പ്പണക്കേസില്‍ സുരേന്ദ്രന്‍റെ ഉറക്കം നഷ്ടപ്പെട്ടു ; പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം പഠിപ്പിക്കേണ്ടെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Monday, July 12, 2021

കൊച്ചി : പ്രതിപക്ഷ രാഷ്ട്രീയപ്രവര്‍ത്തനം എന്തെന്ന് പഠിപ്പിക്കേണ്ടെന്ന് കെ.സുരേന്ദ്രനോട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. കുറേദിവസം ഉറങ്ങിയില്ലെങ്കില്‍ ബാലന്‍സ് നഷ്ടപ്പെടും. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ആരുടെയും മാര്‍ഗനിര്‍ദേശം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.