ദ്വീപിലെ ജനങ്ങളെ സംഘ്പരിവാർ വെല്ലുവിളിക്കുന്നു ; പ്രതിഷേധങ്ങളെ അടിച്ചമർത്താന്‍ ശ്രമം : വി.ഡി സതീശന്‍

Jaihind Webdesk
Thursday, May 27, 2021

തിരുവനന്തപുരം : ലക്ഷദ്വീപിലെ ജനങ്ങളെ അഡ്മിനിസ്ട്രേറ്റർ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജില്ലാ പഞ്ചായത്തുകളുടെ അധികാരങ്ങള്‍ അഡ്മിനിസ്ട്രേറ്റർ കവർന്നെടുക്കുകയാണ്. പ്രതിഷേധങ്ങളെ അടിച്ചമർത്താന്‍ ശ്രമം നടക്കുന്നു. ദ്വീപിലെ ജനങ്ങളെ സംഘ്പരിവാർ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ ദ്വീപ് നിവാസികളെ കാരാഗൃഹത്തിലേക്ക് കൊണ്ടുപോകാൻ നീക്കം നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിമര്‍ശിച്ചു. ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്കാരിക അധിനിവേശമാണ്. ലക്ഷദ്വീപിലെ ജനങ്ങള്‍ ഭീതിയിലാണ്. ലക്ഷദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാഷിസമാണ്. എല്ലാവരും ദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.