എസ്.എഫ്.ഐ പ്രവർത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിട്ടു; കെ.എസ്.യുവിനെ ക്രൂരമായി തല്ലിച്ചതച്ചു, ഇരട്ട നീതിയെന്ന് വി.ഡി.സതീശന്‍

കെ.എസ്.യു പ്രവർകത്തകരെ പോലീസ് ആക്രമിച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.  ഡി.ജി.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് മൃഗീയമായി ആക്രമിക്കുകയായിരുന്നു. വിദ്യാർഥി നേതാക്കളേയും മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എയെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലീസിനെ നിയന്ത്രിക്കുന്ന ഉപജാപക സംഘത്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഈ അഴിഞ്ഞാട്ടം. എസ്.എഫ്.ഐ പ്രവർത്തകരുടെ സമരത്തെ വാത്സല്യത്തോടെ നേരിടുന്ന പോലീസ് കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നു. ഇത് ഇരട്ട നീതിയാണ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് ഓർക്കണംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment