പിണറായി വിജയന്റെ മേക്കോവര്‍ നടത്തിയ ഏജന്‍സി ഏതെന്ന് അറിയാം; കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് വിഡി സതീശന്‍


കോണ്‍ഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് പിണറായി വിജയന്‍ പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സുനില്‍ കനുഗോലു കോണ്‍ഗ്രസ് അംഗമാണ്.അദ്ദേഹത്തെ ഇരുത്തി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും.കോവിഡ് കാലത്ത് കുരങ്ങിന് ഭക്ഷണം കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏത് ഏജന്‍സി എഴുതി കൊടുത്തിട്ടാണെന്ന് പറയിക്കരുത്. പിണറായി വിജയന്റെ മേക്കോവര്‍ നടത്തിയ ഏജന്‍സി ഏതെന്ന് അറിയാം.മനുഷ്യന് നാണം വേണം ഇങ്ങനെ ഒക്കെ പറയാന്‍.ഏത് ഏജന്‍സി ആണ് രാജ്യത്ത് ഇപ്പോള്‍ പിആര്‍ ഏജന്‍സി ഉപയോഗിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ കോണ്‍ഗ്രസിന് അറിയാമെന്ന് രണ്ടു ഉപതിരഞ്ഞെടുപ്പില്‍ പിണറായി വിജയനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ചിലപ്പോള്‍ പിആര്‍ ഏജന്‍സിയുടെ സഹായം തേടിയെന്ന് വരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണം വിദഗ്ധനായ സുനില്‍ കനുഗോലു കോണ്‍ഗ്രസിന്റെ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്തതിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഇതിനോടാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി.

 

Comments (0)
Add Comment