നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം ഓഫീസില്‍ ഇല്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സര്‍ക്കാരിന്റെ ഒരുകാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവകേരള സദസില്‍ മന്ത്രിമാരുടെ റോള്‍ എന്താണ് ? ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നു. ചിലര്‍ സ്റ്റേജില്‍ ഇരിക്കുന്നു. ഇവര്‍ എന്തിനാണ് പോയതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി നടത്തുന്നത് രാഷ്ട്രീയ പ്രചരണമാണ്.സര്‍ക്കാരിന്റെ കാര്യങ്ങള്‍ അല്ല പറയുന്നത്. മുമ്പ് മന്ത്രിമാര്‍ക്ക് താലൂക്ക്തല അദാലത്തില്‍ കിട്ടിയ പരാതികള്‍ കെട്ടി കിടക്കുകയാണേ്. അത് പരിഹരിക്കാതെയാണ് പുതിയ പരാതി സ്വീകരിക്കാന്‍ പോകുന്നത്.ഒരു പരാതിയെങ്കിലും മുഖ്യമന്ത്രി പരിഹരിച്ചോയെന്നും് അദ്ദേഹം ചോദിച്ചു. തന്നോട് ഭാഷ നന്നാക്കാന്‍ പറയുന്ന മുഖ്യമന്ത്രി ആദ്യം സ്വന്തം ഭാഷ നന്നാക്കണം. മുഖ്യമന്ത്രിയും കൂട്ടരും എത്ര കരിങ്കൊടി കാണിച്ചിട്ടുണ്ട്.ഇനിയും മുഖ്യമന്ത്രി ഉപയോഗിക്കുന്ന ഭാഷക്ക് അതെ നാണയത്തില്‍ തിരിച്ച് മറുപടി കൊടുക്കും..യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് കലാപ ആഹ്വാനമാണ്.ഒരു നിമിഷം പോലും കസേരയില്‍ ഇരിക്കാന്‍ പിണറായി അര്‍ഹനല്ല. മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.