കേരളത്തിലെ മന്ത്രിസഭ വിധേയരുടേതാണ്; ഞങ്ങൾക്ക് പറയാനുള്ളത് നിയമസഭയിൽ പറയാമെന്ന് വി.ഡി സതീശൻ

കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 44 ദിവസം കേരളത്തിന്‍റെ ധനമന്ത്രി അടക്കം ഭരണസിരകേന്ദ്രത്തില്‍ നിന്ന് നവകേരള സദസ്സിനായി മാറി നില്‍ക്കുന്നു. ബജറ്റ് ആയിട്ടുപോലും ധനകാര്യ മന്ത്രി തിരുവനന്തപുരത്തില്ല. പരാതി ലഭിക്കുന്നത് സർക്കാരിന്‍റെ ദയനീയമായ സ്ഥിതിയാണ്. ഒരു പരാതിക്കും പരിഹാരം ഉണ്ടാകുന്നില്ല. മുഖ്യമന്ത്രി മറ്റ് മന്ത്രിമാരെ കൊണ്ട് ചീത്ത വിളിപ്പിക്കുന്നു. നവകേരള സദസ്സ് പ്രതിപക്ഷത്തെ ചീത്ത വിളിക്കാനുള്ളതാണോയെന്ന് അദ്ദേഹം ചോദിച്ചു. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ കലോത്സവത്തിന് ഒരു പന്തലിടും എന്നാണ് അറിയിച്ചിരിക്കുന്നത്.

കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ ദുരൂഹത നീങ്ങിയിട്ടില്ല. പോലീസ് തോന്നിയ വഴിക്ക് പോകുന്നു. കേരളത്തിലെ മന്ത്രിസഭ വിധേയരുടേതാണെന്നും ഞങ്ങൾക്ക് പറയാൻ ഉള്ളത് നിയമസഭയിൽ പറയാമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. നവകേരള സദസ്സ് കൊണ്ട് എന്ത് ഗുണമാണ് കേരളത്തിന് ലഭിക്കുകയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി രാജാവാണെന്നാണ് സ്വയം കരുതുന്നത്. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ ജനങ്ങൾ വെറുക്കും. കേരളത്തിലെ ജനങ്ങൾ പ്രയാസമേറിയ നാളുകളിലൂടെയാണ് കടന്നു പോകുന്നത്. മാസപ്പടി വിവാദം അന്വേഷിക്കേണ്ട സംഭവമാണെന്നും വളരെ കൃത്യമായ കേസാണിതെന്നും അദ്ദേഹം പറഞ്ഞു. സർവീസ് കൊടുക്കാതെയാണ് കോടിക്കണക്കിന് രൂപ ട്രാൻസ്ഫർ ചെയ്തത്. കളളപ്പണ ഇടപാട് പരിധിയിൽ വരുന്ന കേസാണിത്. ഇ.ഡി എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. കാരണം അവർ തമ്മിൽ ധാരണയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

 

Comments (0)
Add Comment