കേരളം ‘ഫൈന്‍’ സ്റ്റേറ്റായി മാറി ; ജനങ്ങളെ കണ്ടാല്‍ പൊലീസ് പിഴ ഈടാക്കുന്നു : വി.ഡി സതീശന്‍

Jaihind Webdesk
Thursday, August 5, 2021

തിരുവനന്തപുരം : കേരളം ഫൈന്‍ സ്റ്റേറ്റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങളെ കണ്ടാല്‍ പിഴ ഈടാക്കുകയാണ് പൊലീസ്. 20 കോടിയിലേറെ രൂപയാണ് ടാർജറ്റായി നല്‍കിയിരിക്കുന്നത്. ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങളാണ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. അവരുടെ ഉപജീവനമാർഗം കളയാതെ കൊവിഡിനെ നേരിടുന്നതിനുപകരം ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.