ജയിലില്‍ പോകാനും തയ്യാറെന്ന് വിഡി സതീശന്‍; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്


നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പോലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവന്‍ രക്ഷാ പ്രവര്‍ത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് സതീശന്‍ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. താന്‍ സുധാകരനോട് ചോദിച്ചപ്പോള്‍ പിണറായി ഭീരുവെന്നാണ് പറഞ്ഞത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്. താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് വിഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

 

Comments (0)
Add Comment