മുഖ്യമന്ത്രി സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നു; കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതില്‍ കോടികളുടെ അഴിമതിയെന്ന് വിഡി സതീശന്‍


സര്‍ക്കാര്‍ ആശുപത്രിയില്‍ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്തുവെന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൃത്യമായ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനിലെ സിഎജി റിപ്പോര്‍ട്ട് പ്രകാരം1610 ബാച്ച് മരുന്നുകള്‍ക്ക് കാലാവധി സംബന്ധിച്ച് നിബന്ധന പാലിക്കപ്പെട്ടില്ല. 26 ആശുപത്രികള്‍ക്ക് കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ പല ആശുപത്രികളിലും വിതരണം ചെയ്തു. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണംതട്ടി. ഗുണനിലവാര പരിശോധനയില്‍ ഗുരുതരമായ അലംഭാവം. ചില കമ്പനികളുടെ മരുന്ന് പരിശോധിച്ചിട്ടില്ല. ചാത്തന്‍ മരുന്നുകള്‍ സുലഭമായി. പര്‍ച്ചേസുകള്‍ക്ക് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അംഗീകാരം നല്‍കി.നിഷ്പക്ഷമായ അന്വേഷണം വേണം. മുഖ്യമന്ത്രി സോഷ്യല്‍ മീഡിയാ മാനേജ്‌മെന്റിന് വേണ്ടി ലക്ഷങ്ങള്‍ ചിലവഴിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ മാത്രമം 6,67,260 രൂപ മാസം ചിലവഴിക്കുന്നു. സര്‍ക്കാര്‍ പണമാണ് ഇങ്ങനെ ധൂര്‍ത്തടിച്ച് ചിലവഴിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ മാത്രം 12 പേരെയാണ് നിയോഗിച്ചത്. ഒരു മാസം പരമാവധിയിടുന്നത് 20 പോസ്റ്റുകളാണ്. അതിനാണ് ഈ പണമെല്ലാം ചിലവഴിക്കുന്നത്. സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്ന മുഖ്യമന്ത്രി, സുനില്‍ കനഗോലുവിനെ കുറ്റപ്പെടുത്തുന്നു. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലെ ഗോഡൗണുകളില്‍ നടന്ന തീപിടുത്തത്തിലും ദുരൂഹതയുണ്ട്. മരുന്ന് കൊള്ളയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സിഎംആര്‍എലും വീണാ വിജയന്റെ കമ്പനി എക്‌സലോജിക്കും തമ്മില്‍ നടന്നത് കള്ളപ്പണ ഇടപാടാണ്. മാസപ്പടി വിവാദത്തില്‍ വീണ വിജയന്റെ കമ്പനിയുടെ ഇടപാടുകളില്‍ ഇഡി അന്വേഷണം നടന്നോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Comments (0)
Add Comment