അതിരപ്പിള്ളി പദ്ധതിക്ക് എൻ.ഒ.സി നൽകിയ തീരുമാനം പിൻവലിക്കണം; സർക്കാർ നടപടിക്ക് പിന്നിൽ ദുരൂഹതയെന്ന് വി.ഡി സതീശന്‍| VIDEO

Jaihind News Bureau
Thursday, June 11, 2020

 

അതിരപ്പിള്ളി പദ്ധതിക്ക് എൻ. ഒ.സി. നൽകിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ. നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സർക്കാർ നടപടിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് എന്‍ഒസി നല്‍കുന്നതിലൂടെ ജനങ്ങളെ മാത്രമല്ല ഇടതുമുന്നണിയിലെ ഘടകകക്ഷികളെ തന്നെ സര്‍ക്കാര്‍ കബളിപ്പിച്ചിരിക്കുകയാണ്. ഒരിക്കല്‍ ഉപേക്ഷിച്ച പദ്ധതി കൊവിഡിന്‍റെ മറവില്‍ വീണ്ടും കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

വി.ഡി സതീശന്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്: