സാഹിത്യ അക്കാദമിയെ സിപിഎം രാഷ്ട്രീയ വത്കരിച്ചു; സ്വതന്ത്രമാക്കണമെന്ന് വി.ഡി.സതീശന്‍

തൃശൂർ:  സാഹിത്യ അക്കാദമിയെ സിപിഎം രാഷ്ട്രീയ വത്കരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി ഓഫീസ് പോലെയാണ് ഇന്നത് പ്രവര്‍ത്തിക്കുന്നതെന്നും കെ സച്ചിദാനന്ദനെ വെറുതെ ആലങ്കാരികമായി അവിടെ ഇരുത്തി ഇരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  അതിന്‍റെ പ്രശ്‌നമാണ് ഇന്ന് അനുഭവിക്കുന്നത്. അക്കാദമിയെ സ്വന്തന്ത്രമാക്കി വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)
Add Comment