സ്വർണ്ണക്കടത്തുകാരേയും സ്ത്രീപീഡകരേയും സിപിഎം സംരക്ഷിക്കുന്നു ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍

Jaihind Webdesk
Tuesday, June 29, 2021

തൃശൂർ : എല്ലാ ക്രിമിനൽ പ്രവർത്തനങ്ങളെയും സംരക്ഷിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാർട്ടിക്ക് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വാർത്തകളാണ് ദിവസവും പുറത്തുവരുന്നത്. സ്വർണ്ണക്കടത്തുകാരേയും സ്ത്രീപീഡകരേയുമെല്ലാം സിപിഎം സംരക്ഷിക്കുന്നു. സൈബറിടങ്ങളില്‍ സിപിഎം ഗുണ്ടായിസത്തിന് നേതൃത്വം നല്‍കുന്നവരാണ് പല പ്രതികളും. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രി മൗനം തുടരുകയാണ്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കണ്ണൂർ ശാന്തമായപ്പോള്‍ പാർട്ടി ക്രിമിനല്‍ സംഘങ്ങള്‍ മറ്റ് കുറ്റകൃത്യങ്ങള്‍ തുടങ്ങി.  കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. സിപിഎമ്മും ബിജെപിയും നടത്തുന്നത് വെറും സർക്കസിലെ തല്ല് ഒച്ചമാത്രമാണെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.