മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടന്‍; ഭരണം നടത്തുന്നത് മോദിയെ ഭയന്ന്: വി.ഡി.സതീശന്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പിണറായി  വിജയന്‍ ഭരണം നടത്തുന്നത് മോദിയെ ഭയന്നാണെന്ന് അദ്ദേഹം വിമർശിച്ചു. കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി. ബിജെപിയേക്കാള്‍ ആവേശത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് പിണറായി അന്വേഷിക്കുന്നത്. കേരളത്തില്‍ മോദിക്കെതിരെ സംസാരിച്ചാല്‍ കേസെടുക്കുമെന്ന അവസ്ഥയാണുള്ളത്. ഇലക്ടറല്‍ ബോണ്ടില്‍ മോദി അഴിമതി കാണിച്ചെന്ന് പോസ്റ്റിട്ട പാലോടിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു. മോദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തി എന്നാരോപിച്ചാണ് കേസ്. കോണ്‍ഗ്രസിനെ വിമർശിക്കാന്‍ ബിജെപിയേക്കാള്‍ ആവേശം സിപിഎമ്മിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കരുവന്നൂര്‍ കേസില്‍ എത്ര കാലമായി അന്വേഷണം നടക്കുന്നുവെന്നും തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എന്തെങ്കിലും നാടകം ഉണ്ടാവുയോയെന്ന് അറിയില്ലെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments (0)
Add Comment