വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്ത് വിജയിച്ചതിന് പിന്നാലെ ചർച്ചയാകുന്നത് എൽ.ഡി.എഫ് -ബിജെപി രഹസ്യധാരണയെക്കുറിച്ചാണ്. ബിജെപി വോട്ട് മറിച്ച് നൽകി എൽ.ഡി.എഫിനെന്ന് ആരോപിച്ചാണ് യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തിലാണ് ഇത്തവണ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇക്കാര്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച.
l
വട്ടിയൂർക്കാവിൽ 14,465 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വി കെ.പ്രശാന്ത് വിജയിച്ചത്. 54,840 വോട്ടാണ് പ്രശാന്തിന് ലഭിച്ചത്. അതേ സമയം എൻ.ഡി.എ സ്ഥാനാർത്ഥി എസ്.സുരേഷിന് 27,453 വോട്ടുകൾ മാത്രമാണ് നേടാനായത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ എൻ.ഡി.എ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബി ജെ പിയുടെ വോട്ടിൽ വലിയ ചോർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലാണ് ബി.ജെ.പ്പിക്ക് അനുകൂല തരംഗം മണ്ഡലത്തിലുണ്ടായത്.
2016ൽ എൻ.ഡി.എ
സ്ഥാനാർത്ഥിയായിരുന്ന കുമ്മനം രാജശേഖരൻ 43,700 വോട്ടുകൾ നേടി മി കച്ച പ്രകടനമാണ് കാഴ്ച വച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ മുന്നേറ്റം നിലനിർത്താൻ എൻ.ഡി.എ ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ എൻ.ഡി.എയുടെ വോട്ട് കുറയുകയും, അതേസമയം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് പോയ
എൽ.ഡി.എഫിന്റെ വോട്ട് വിഹിതം വൻതോതിൽ കുതിച്ചുയർന്നു. ഈ സാഹചര്യത്തിലാണ്
ബി.ജെ.പി ഇടതു മുന്നണിക്ക് വോട്ട് മറിച്ചെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തിയത്. ഇക്കാര്യങ്ങൾ കൊണ്ടാണ് ബിജെ പി യുടെ വോട്ട് കുറയുന്നതിനും ഇടതുമുന്നണിയുടെ വോട്ട് വലിയ തോതിൽ വർദ്ധിക്കുന്നതിനും കാരണമായതെന്ന ആരോപണം ശക്തമായത്. വോട്ട് ചോർച്ചയെ കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വോട്ട് ചോർച്ച ബി.ജെ.പിയിൽ ഭിന്നത ഉണ്ടാകുമെന്നതിൽ സംശയമില്ല. കൂടാതെ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കി എസ്.സുരേഷിനെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ ബി.ജെ.പിയിൽ ഉടലെടുത്ത അതൃപ്തിയും കണക്കിലെടുക്കുമ്പോൾ ഉടൻ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് ഉറപ്പാണ്. ഒപ്പം തന്നെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരൻ പിള്ളക്കെതിരെ പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന എതിർപ്പ് കടുതൽ ശക്തമാകും എന്നതിന്‍റെ സൂചനകൾ കൂടിയാണ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുറത്ത് വരുന്നത്.
https://www.youtube.com/watch?v=pzp-8jrJhxs