ബിജെപി ഓഫീസില്‍ നിന്നും ഫോട്ടോ മാറ്റിയതില്‍ രോഷം കൊണ്ട് വസുന്ധര ; പുതിയവർ വരുമ്പോൾ പഴയവർ പോകുമെന്ന് പാർട്ടി

Jaihind Webdesk
Monday, June 14, 2021

ന്യൂഡല്‍ഹി : സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും സ്വന്തം ചിത്രം ഒഴിവാക്കിയതില്‍  ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് വസുന്ധര രാജെ സിന്ധ്യെ. രാജസ്ഥാന്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു പുറത്ത്  പുതിയ ബോർഡുകൾ വച്ചപ്പോൾ വസുന്ധര രാജെ സിന്ധ്യെയുടെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് രോഷാകുലയായി അവർ രംഗത്തെത്തിയത്.

പുതിയ ബോർഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, അമിത്ഷാ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പം രാജസ്ഥാൻ ബിജെപി അധ്യക്ഷൻ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കഠാരിയ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ‘പുതിയവർ വരുമ്പോൾ പഴയവർ പോകുന്നത് സ്വാഭാവികമെന്നായിരുന്നു’ സതീഷ് പുനിയയുടെ പ്രതികരണം.