വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾ താളം തെറ്റി; സർക്കാർ നല്‍കാനുള്ളത് 1500 കോടിയിലേറെ കുടിശ്ശിക

വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾക്കു സർക്കാർ നല്‍കുവാനുള്ള കുടിശ്ശിക 1500 കോടിയിലേറെ രൂപയാണ്.  ഇത്ര ഭീമമായ തുക കുടിശ്ശിക വന്നതോടെയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള പല ആരോഗ്യ പദ്ധതികളുടെയും താളം തെറ്റിയത്. ടി. വി. ഇബ്രാഹിം എം എൽ എയുടെ ചോദ്യത്തിനാണ് ആരോഗ്യ മന്ത്രി വീണ ജോർജ് കോടികളുടെ കുടിശ്ശിക ബാധ്യതയുടെ കണക്ക് രേഖാമൂലം നൽകിയത്.

നമ്മുടെ വിവിധ ആരോഗ്യ സുരക്ഷാ പദ്ധതികൾ താളം തെറ്റുന്നതിനിടയിലാണ്  ഇതിന്‍റെ കാരണം വ്യക്തമാക്കുന്ന ഭീമമായ സർക്കാർ കുടിശ്ശികയുടെ കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് ഏറ്റവും കൂടുതൽ തുക സർക്കാർ നൽകുവാനുള്ളത്. 1128,69,16,163 രുപയാണ് സർക്കാർ കുടിശ്ശിക വരുത്തിയിരിക്കുന്നത് . കാരുണ്യ ബെനവലന്‍റ് പദ്ധതിയ്ക്കു 189,28,42,581 രൂപയും, ആർ ബി എസ് കെയ്ക്കു 5,95,67,784 രൂപയും ആരോഗ്യ കിരണത്തിന്13,82,59,875 രൂപയും ഹൃദ്യം പദ്ധതിയ്ക്ക് 1,23,00,468 ആവാസ് പദ്ധതിയ്ക്കു 7,31,470 അമ്മയും കുഞ്ഞും പദ്ധതിയ്ക് 7,11,46,012 സുകൃതം പദ്ധതിയ്ക്കു 7,72,64,123 രൂപയുമാണ് സർക്കാർ നൽകുവാനുള്ളത്.

ഇത്ര ഉയർന്ന തുകകൾ കുടിശ്ശിക ആയതോടെയാണ് പദ്ധതികൾ ഒന്നൊന്നായി താളം തെറ്റിയത്. ഇതിനകം തന്നെ പല ആശുപത്രികളും ചികിത്സയിൽ നിന്ന് പിൻവാങ്ങി കഴിഞ്ഞു. ടി. വി. ഇബ്രാഹിം എം എൽ എയുടെ ചോദ്യത്തിനാണ് ആരോഗ്യ മന്ത്രി വീണ ജോർജ് കോടികളുടെ കുടിശ്ശിക ബാധ്യതയുടെ കണക്ക് രേഖാമൂലം നൽകിയത്. എന്നാൽ ഈ തുക എന്ന് നൽകുമെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയിട്ടില്ല. ആയിരക്കണക്കിന് പാവങ്ങൾക്ക് പ്രയോജനകരമാകേണ്ട പദ്ധതികളെയാണ് സർക്കാർ പണം നൽകാതെ വഴിയാധാരമാക്കിയിരിക്കുന്നത്.

Comments (0)
Add Comment