വാരാണസിയില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കും; ജനങ്ങളുടെ അനുഗ്രഹത്താല്‍ താന്‍ വിജയിക്കും : അജയ് റായ്

 

വാരാണസിയില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ്.  ജനങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി തുടക്കത്തിലെ തോറ്റ് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  കാശിയിലെ ജനങ്ങളുടെ അനുഗ്രഹത്താല്‍ താന്‍ വിജയിക്കുമെന്നും അവരുടെ സ്‌നേഹം തനിക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയില്‍ നടത്തുന്ന ധ്യാനത്തെയും അജയ് റായ് പരിഹസിച്ചു. വാരാണസിയുടെ സ്വന്തം പുത്രനാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. വാരാണസിയില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അജയ് റായ്.

Comments (0)
Add Comment