വിജയരാഘവനെതിരെ വനിതാകമ്മീഷൻ; വിജയരാഘവന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് എം.സി.ജോസഫൈന്‍

Jaihind Webdesk
Wednesday, April 3, 2019

ആലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിവാദപരാമര്‍ശത്തില്‍ വിജയരാഘവനെതിരെ വനിതാകമ്മീഷൻ.   വിജയരാഘവന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. സ്ത്രീകളെക്കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണം.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ നടപടി തുടങ്ങിയെന്നും ലോ ഓഫീസറോട് കമ്മീഷന്‍ റിപ്പോർട്ട്‌ തേടിയിട്ടുണ്ടെന്നും ജോസഫൈന്‍ പറഞ്ഞു.

പരാതിയിൽ അന്വേഷണ ചുമതലയുള്ള തിരൂർ ഡിവൈഎസ്പി ബിജു ഭാസ്ക്കര്‍ ഇന്ന് രമ്യ ഹരിദാസിന്‍റെ മൊഴി എടുക്കും.  രണ്ട് ദിവസത്തിനകം മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകുമെന്ന് തിരൂർ ഡിവൈഎസ്പി അറിയിച്ചു.

പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.