വണ്ടിപ്പെരിയാർ പീഡനക്കൊല : ബാലാവകാശ കമ്മീഷനിലേക്ക് മഹിളാ കോണ്‍ഗ്രസ് മാർച്ച് ; സംഘർഷം

Jaihind Webdesk
Thursday, July 8, 2021

തിരുവനന്തപുരം : വണ്ടിപ്പെരിയാറില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പീഡനത്തിനിരയായി ആറ് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബാലാവകാശ കമ്മീഷന്‍ ഓഫീസിലേക്ക് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കമ്മീഷന്‍ ചെയര്‍മാനെ കാണണമെന്നാവശ്യപ്പെട്ട പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.