LEOPARD ATTACK| പുലിപ്പേടിയില്‍ വാല്‍പ്പാറ: കുട്ടിക്കായുള്ള തിരച്ചില്‍ തുടരുന്നു

Jaihind News Bureau
Saturday, June 21, 2025

തമിഴ്നാട് വാല്‍പ്പാറയില്‍ പുലി പിടിച്ചു കൊണ്ടുപോയ പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുന്നു. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ കഴിഞ്ഞ ദിവസമാണ് പുലി കൊണ്ടുപോയത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചത്. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പോലീസില്‍ നല്‍കിയ മൊഴി. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വലിയ രീതിയില്‍ ഇന്നലെ രാത്രിയും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് കുട്ടിക്കായി ഇപ്പോഴും തിരച്ചില്‍ നടത്തുന്നു