വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാകുന്നു; യൂത്ത് കോൺഗ്രസ് എസ് പി ഓഫീസ് മാർച്ച് 11മണിക്ക്

Jaihind News Bureau
Monday, October 28, 2019

വാളയാർ കേസിൽ പ്രക്ഷോഭം ശക്തമാകുന്നു. കേസന്വേഷണം അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് സർക്കാർ ഇടപെടൽ മൂലമാണെന്ന് ആരോപിച്ച് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 11ന് യൂത്ത് കോൺഗ്രസ് എസ് പി ഓഫീസിലേക്ക് നടത്തുന്ന മാർച്ച് രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് വി.കെ ശ്രീകണ്ഠൻ എംപിയും വൈകീട്ട് 5.30ന് വി.എം സുധീരനും വാളയാറിലെ പെൺകുട്ടികളുടെ വീട് സന്ദർശിക്കും. കെ.എസ്.യുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. യുവമോർച്ചയും ഇന്ന് എസ് പി ഓഫീസ് മാർച്ച് നടത്തുന്നുണ്ട്.