വാളയാർ കേസിൽ തെറ്റ് സമ്മതിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ

Jaihind News Bureau
Thursday, November 21, 2019

വാളയാർ കേസിൽ തെറ്റ് സമ്മതിച്ച് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ. കേസിൽ തുടരന്വേഷണവും പുനർവിചാരണയും ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീൽ ഇന്ന് പരിഗണിക്കും. ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘത്തിനും ശേഖരിച്ച തെളിവുകൾ ഹാജരാക്കുന്നതിന് പ്രോസിക്യൂഷനും വീഴ്ച്ച സംഭവിച്ചതായും സർകാർ നൽകിയ അപ്പീലിൽ പറയുന്നു. അതെസമയം കേസിൽ ദേശിയ പട്ടിക ജാതി കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. ആഭ്യന്തര സെക്രട്ടറിയുൾപ്പെടെ ഹാജരാകാൻ നിർദ്ദേശമുണ്ട്.