വടക്കഞ്ചേരി അപകടം; ആശുപത്രിയില്‍ നിന്ന് മുങ്ങിയ ഡ്രൈവര്‍ കൊല്ലത്ത് പിടിയില്‍

 

കൊല്ലം: പാലക്കാട് വടക്കഞ്ചേരിയില്‍ 9 പേരുടെ ജീവനെടുത്ത അപകടമുണ്ടാക്കിയ ബസ് ഡ്രൈവർ ജോമോന്‍ പത്രോസിനെ പോലീസ് പിടികൂടി. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തി ചികിത്സ തേടി മുങ്ങിയ ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ കൊല്ലം ചവറയില്‍ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.

Comments (0)
Add Comment