സംസ്ഥാനത്ത് 18 വയസ് കഴിഞ്ഞവര്‍ക്ക് ഉപാധികളില്ലാതെ വാക്സിന്‍; ഉത്തരവിറങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. കേന്ദ്രം വാക്സിൻ മാർഗനിർദേശം പരിഷ്കരിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനവും പുതിയ ഉത്തരവിറക്കിയത്.

ജൂണ്‍ 21 നാണ് കേന്ദ്രം 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ ഉറപ്പാക്കി മാർഗനിർദേശം പുറത്തിറക്കിയത്. ഇതോടെയാണ് സംസ്ഥാനത്തും പ്രായപരിധി പരിഗണന മാറ്റിവെക്കുന്നത്. അതേസമയം ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, ഗുരുതര രോഗമുള്ളവർ, 45ന് മുകളിൽ പ്രായമുള്ളവർ, വാക്സിന്‍ ആദ്യ ഡോസെടുത്ത് കാത്തിരിക്കുന്നവർ എന്നിവർക്കുള്ള മുൻഗണ തുടരും.

പുതിയ ഉത്തരവ് പ്രകാരം പതിനെട്ടിന് മുകളിലുള്ള എല്ലാവർക്കും വാക്സിനെടുക്കാനാകും. എന്നാല്‍ വാക്സിന്‍ ലഭ്യത ഇപ്പോഴും പ്രതിസന്ധിയായി നിലനില്‍ക്കുന്നതിനാല്‍ വാക്സിനേഷനായി ഇളമുറക്കാര്‍ ഇനിയും കാത്തിരിക്കേണ്ടിവന്നേക്കും.

Comments (0)
Add Comment