വാക്സിൻ പ്രശ്നം : 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്

Jaihind Webdesk
Monday, May 31, 2021

തിരുവനന്തപുരം:  വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കേരളം കത്തയച്ചു. സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ പൂർണ്ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങൾ സംയുക്തമായി മുന്നോട്ടുവെക്കണം എന്ന അഭ്യർത്ഥനയാണ് കത്തിൽ മുന്നോട്ടു വെക്കുന്നത്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ് , ഒഡീഷ, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്.  സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകുന്ന ദൗർഭാഗ്യകരമായ സമീപനമാണ് കേന്ദ്രത്തിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.