കുട്ടികളില്‍ ഫൈസർ വാക്സിന്‍ നല്‍കാന്‍ കാനഡ ; ഫൈസറിൻറെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി

Jaihind Webdesk
Thursday, May 6, 2021

കാനഡയിൽ 12 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ-ബയോടെക് വാക്‌സീൻ നൽകാൻ കാനഡയിൽ അനുമതി. ഈ പ്രായക്കാർക്ക് വാക്‌സീന് അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസറിൻറെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി. 16 വയസിനു മുകളിലുള്ളവർക്ക് വാക്‌സീൻ നൽകാൻ കാനഡ നേരത്തെ അനുമതി നൽകിയിരുന്നു. യുഎസിലും 12 മുതൽ 15 വരെയുള്ളവരിൽ വാക്‌സീൻ ഉപയോഗിക്കാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്.

അതേസമയം ഫൈസർ-ബയോടെക് വാക്‌സീന്‍റെ ഇന്ത്യയിലെ ഉപയോഗത്തിനായി അടിയന്തര അംഗീകാരം ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരുമായി ചർച്ച നടത്തുന്നുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.