രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പൗരത്വത്തിന് മതം ഒരു കാരണമായി മാറുന്നുവെന്ന് വി.ടി. ബല്‍റാം

തിരുവനന്തപുരം: സി.എ.എ നിയമത്തില്‍ പ്രതികരണവുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി ബൽറാം. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന രാജ്യദ്രോഹപരമായ നിയമമാണ് സി.എ.എ എന്ന് അദ്ദേഹം വുമർശിച്ചു. രാജ്യത്തെ ജനങ്ങളെ മതത്തിന്‍റെ അടിസ്ഥാനത്തിൽ വേർതിരിച്ചാൽ മാത്രമേ നരേന്ദ്ര മോദിക്ക് അധികാരത്തിൽ വരാൻ കഴിയുകയുള്ളു എന്നതാണ് ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പൗരത്വത്തിന് മതം ഒരു കാരണമായി മാറുന്നു. മുസ്‌ലിംകളെ ഒഴിവാക്കി മറ്റുള്ളവരെ പൗരത്വത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് രാജ്യത്തിന്റെ അടിത്തറ തന്നെ മാന്തുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന സങ്കൽപ്പത്തെ മോദി അട്ടിമറിക്കുകയാണെന്നും മതാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ ഒരു നരേന്ദ്ര മോദിയേയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിലൂടെ മോദിയെ കോൺഗ്രസ് താഴെയിറക്കും. മോദി നാണംകെട്ട രാജ്യദ്രോഹിയായ ഭരണാധികാരിയാണ്. സി.എ.എ ഏതെങ്കിലും ഒരു വിഭാഗത്തിനെതിരായ നിയമമല്ല. രാജ്യത്തിന്‍റെ ഭരണഘടനക്ക് തന്നെ എതിരായ നിയമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

Comments (0)
Add Comment