മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം വി.എം.സുധീരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ കേരള പോലീസിന്റെ അതിക്രമത്തില്‍ അവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന അവശ്യമാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. അതേസമയം ആലപ്പുഴ സംഭവത്തെക്കുറിച്ച് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിതലത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാണിച്ചു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തിയതിനെതിരെ അതിക്രൂരമായി അതിക്രമം നടത്തിയ പോലീസ് നടപടി കേരളത്തിന് തീര്‍ത്താല്‍ തീരാത്ത അപമാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തിയാല്‍ മാപ്പര്‍ഹിക്കാത്ത കൃത്യവിലോപമാകും അതെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.