അയോധ്യ കേസിൽ ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിക്കും. ജസ്റ്റിസ് യു.യു ലളിത് പിന്മാറി. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 29ലേക്ക് മാറ്റി.
ഇന്ന് വാദം കേള്‍ക്കില്ലെന്നും തീയതിയും ഷെഡ്യൂളും മാത്രം തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാല്‍ ഭരണഘടന ബെഞ്ച് പുനസംഘടിപ്പിക്കും. അയോധ്യ കേസ് വാദിച്ച അഭിഭാഷകനായിരുന്ന യു.യു ലളിത് ബെഞ്ചിൽ ഉൾപ്പെട്ടതിൽ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ എതിര്‍പ്പ് അറിയിച്ചതോടെ ജസ്റ്റിസ് യു.യു ലളിത് പിന്മാറുകയായിരുന്നു. കല്യാൺ സിങ്ങിന് വേണ്ടി ബാബ്റി മസ്ജിദ് തകർത്ത കേസിൽ ഹാജർ ആയതിനാൽ ആണ് ജസ്റ്റിസ് ലളിത് പിന്മാറിയത്.