തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം… നാടും നഗരവും ഉത്രാടപ്പാച്ചിലിൽ

Jaihind News Bureau
Tuesday, September 10, 2019


തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം. നാടും നഗരവും മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങികഴിഞ്ഞു. ഇന്ന് ഉത്രാടപ്പാച്ചിൽ. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളിൽ വ്യാപാരം തകൃതിയായി നടക്കുന്നു.

വർഷത്തിലൊരിക്കൽ നാട് കാണാൻ വരുന്ന മാവേലി തമ്പുരാനെ സ്വീകരിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഇന്ന് ഉത്രാടനാളിലാണ് തിരക്കേറെയും. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങി വൈകിട്ടാകുമ്പോൾ വീട്ടിലേക്ക് മടങ്ങും. വീടും പരിസരവും വൃത്തിയാക്കി നിലവിളക്കും കഴുകി വച്ച് കഴിയുമ്പോൾ മാത്രമായിരിക്കും ഉത്രാടപാച്ചിലിന് അവസാനമാകുന്നത്.

പൂരാടദിവസമായ ഇന്നലെ കിഴക്കേകോട്ട മുതൽ പാളയം വരെയുള്ള വസ്ത്രാലയങ്ങളിൽ റെക്കോർഡ് വ്യപാരമാണ് നടന്നത്. കനകക്കുന്നിലും പരിസരത്തും ഓണാഘോഷവും വൈദ്യുതാലങ്കാരവും കാണാൻ എത്തിയവർ വീഥികൾ കൈയടക്കി.

പച്ചക്കറി മുതൽ പലവ്യഞ്ജനങ്ങൾക്ക് വരെ വിപണിയിൽ പൊള്ളുന്ന വിലയാണ്. സർക്കാരിന്റെ ഓണച്ചന്തകളിൽ ആളുകളുടെ നീണ്ട നിരയാണ്. തീവിലയായ ഏത്തയ്ക്കായിക്കാണ് ആവശ്യം കൂടുതൽ. വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാരിന്റെ ഇടപെടലുകളൊന്നും ഫലം കണ്ടില്ല. ഗൃഹോപകരണ വിപണിയിലും മൊബൈൽ ഫോൺ മേഖലയിലുമാണ് പ്രധാന തിളക്കം. പുതിയ ഉല്പന്നങ്ങൾ വിപണിയിൽ എത്തിക്കുക മാത്രമല്ല അവയ്ക്ക് വമ്പൻ പ്രചാരവുമാണ് കൊടുക്കുന്നത്. പൂ വിപണി മറുനാടൻ പൂക്കളാണ് കൈയടക്കിയിരിക്കുന്നത്.

https://www.youtube.com/watch?v=1KWUH8o2YnY