ഉത്തരകാശി തുരങ്കത്തിലെ രക്ഷാദൗത്യം വൈകുന്നു; 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 14 ദിവസം


ഉത്തരാകാശി സില്‍ക്യാര തുരങ്കത്തിലെ രക്ഷാ ദൗത്യം അന്തിമഘട്ടത്തിലെത്തിയെങ്കിലും അതീവ കാഠിന്യമേറിയ മേഖലയിലൂടെയായതിനാല്‍ തൊഴിലാളികളെ പുറത്തെത്തിക്കുന്നത് വൈകുന്നു. 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് 14 ദിവസമായി. ആറു മീറ്റര്‍ കൂടി ഡ്രില്‍ ചെയ്താല്‍ രക്ഷാക്കുഴല്‍ തൊഴിലാളികളുടെ അടുത്ത് എത്തിക്കാം. എന്നാല്‍ അവശിഷ്ടങ്ങള്‍ തടസം സൃഷ്ടിക്കുന്നതും ഭൂപ്രദേശത്തിന്റെ ദൃഢതയും ഉള്‍പ്പടെ ഏറെ സങ്കീര്‍ണ്ണതകള്‍ മറിക്കടക്കണം.ഡ്രില്ലിങ് യന്ത്രത്തിന്റെ ബ്ലേഡിന് പൊട്ടലുണ്ടാക്കുന്നു. ഡ്രില്ലിങിന് പകരം രക്ഷാക്കുഴല്‍ മര്‍ദം ഉപയോഗിച്ച് കടത്താനുള്ള ശ്രമവും ദൗത്യസംഘം നടത്തുന്നുണ്ട്. 48 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ രക്ഷാക്കുഴല്‍ സ്ഥാപിച്ചെങ്കിലും 1.2 മീറ്റര്‍ ചുരുങ്ങിയതിനെ തുടര്‍ന്ന് അറുത്തുമാറ്റി.

Comments (0)
Add Comment