വ്യാജമദ്യം കഴിച്ച് ഏഴുപേര്‍ മരിച്ചു; മുഖ്യപ്രതി ബി.ജെ.പി മുന്‍ മണ്ഡലം വൈസ് പ്രസിഡന്റ് അറസ്റ്റില്‍

Jaihind Webdesk
Monday, September 23, 2019

ഉത്തരാഖണ്ഡില്‍ വ്യാജമദ്യം കഴിച്ച് ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. അജയ് സോങ്കറാണ് ഡെറാഡൂണ്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം. ഡെറാഡൂണിലെ പതാരിയ പീര്‍ ചൗക് പ്രദേശത്ത് വച്ച് വ്യാജമദ്യം കഴിച്ച ഏഴ് പേരാണ് മരിച്ചത്. ഇവിടുത്തെ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു അജയ് സോങ്കര്‍. വ്യാജമദ്യ കേസില്‍ പ്രതിയായതോടെ അജയ് സോങ്കറിനെ ബിജെപി പുറത്താക്കിയിരുന്നു.