ക്രിസ്മസ് – ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി അമേരിക്ക

Jaihind News Bureau
Friday, December 18, 2020

കൊവിഡ് മരണം നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക. കഴിഞ്ഞ ദിവസം 3600 മരണവും 2,45,000ൽ പരം കേസുകളും ആണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

കൊവിഡ് കണക്കുകളിൽ മൂന്ന് മാസത്തിന് മുമ്പുള്ളതിനേക്കാൾ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 30 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത് തെക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിലാണ്. കാലിഫോർണിയയിൽ 200ൽ പരം മരണങ്ങളാണ് ദിവസേന നടക്കുന്നത്. കൂടുതൽ കരുതൽ നടപടികൾ എടുക്കുന്നതായി കാലിഫോർണിയ ഗവർണർ.

താങ്ക്സ് ഗിവിംഗ് ആഘോഷങ്ങൾ കൊവിഡ് കണക്കിലെ വർധനയ്ക്ക് കാരണമായെന്ന് പറയാൻ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിൻ വിതരണം ആരംഭിച്ചതിന്‍റെ ആശ്വാസത്തിലാണെങ്കിലും പൂർണമായി ആശങ്കയൊഴിഞ്ഞില്ലെന്ന് രാജ്യത്തെ കൊവിഡ് കണക്കുകളിൽ വ്യക്തമാണ്.