ഡോണൾഡ് ട്രംപ് ഫെബ്രുവരി 24, 25 തീയതികളില്‍ ഇന്ത്യയിലെത്തും

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫെബ്രുവരി അവസാന ആഴ്ച ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 24,25 തീയതികളിലാണ് ട്രംപ് സന്ദർശനം നടത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായാണ് സന്ദർശനമെന്ന് വൈറ്റ് ഹൗസ് ട്വിറ്ററിൽ അറിയിച്ചു. ഇന്ത്യയും യുഎസും തമ്മിൽ ഹ്രസ്വകാല വ്യാപാര കരാറിന് സാധ്യതയുണ്ടെന്ന് ഇരുരാജ്യങ്ങളും സൂചന നൽകുന്നു. ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനു പുറമെ പ്രതിരോധ സഹകരണം വർധിപ്പിക്കാനുള്ള കരാറിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പ് വച്ചേക്കും. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തിൽ ട്രംപിനെ പങ്കെടുപ്പിക്കാൻ നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന് ഒരു വർഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് കളമൊരുങ്ങുന്നത്.

Comments (0)
Add Comment