തിരിച്ചടിച്ച് അമേരിക്ക : അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം : കാബൂള്‍ സ്ഫോടന സൂത്രധാരനെ വധിച്ചു

Jaihind Webdesk
Saturday, August 28, 2021

കാബൂള്‍ : കാബൂള്‍ സ്ഫോടനത്തില്‍ ശക്തമായി തിരിച്ചടിച്ച് അമേരിക്ക. അഫ്ഗാനിലെ ഐഎസ് താവളങ്ങളില്‍ അമേരിക്ക വ്യോമാക്രണം നടത്തുകയായിരുന്നു. കാബൂള്‍ സ്ഫോടനത്തിന്‍റെ  സൂത്രധാരനെ വധിച്ചുവെന്ന് പെന്‍റഗൺ. നംഗഹാർ പ്രവശ്യയില്‍ നടത്തിയ ഡ്രോൺ ആക്രമണത്തിലൂടെയാണ് അമേരിക്ക തിരിച്ചടിച്ചത്. ആക്രമണത്തില്‍ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം 13 അമേരിക്കന്‍ സൈനികർ ഉള്‍പ്പടെ 170 പേരാണ് ഐഎസ് ആക്രമണത്തില്‍ വധിക്കപ്പെട്ടത്. പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.