താലിബാന്‍ ഭീകരതാവളത്തില്‍ യുഎസ് വ്യോമാക്രമണം ; ഇരുന്നൂറിലധികം ഭീകരരും വന്‍ ആയുധശേഖരവും കത്തിയമർന്നു


കാബൂൾ : അഫ്ഗാനിസ്ഥാനിലെ ഷെബർഗാനിൽ നടന്ന യുഎസ് വ്യോമാക്രമണത്തിൽ ഇരുന്നൂറിലധികം താലിബാർ ഭീകരർ കൊല്ലപ്പെട്ടു. താലിബാൻ ഭീകരരുടെ ഒളിത്താവങ്ങൾ കേന്ദ്രീകരിച്ച് വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ഇവരെ വധിച്ചതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. താലിബാന്‍റെ വൻ ആയുധ ശേഖരവും നൂറോളം വാഹനങ്ങളും നശിപ്പിച്ചെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം  വൈകുന്നേരം ആറരോടെയാണ് ബി–52 ബോംബർ ജൗസ്ജാൻ പ്രവിശ്യയിലെ ഷെബർഗാനിലെ താലിബാൻ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. യുഎസ് വ്യോമസേനയുടെ വ്യോമാക്രമണത്തിന്‍റെ ഫലമായി ഭീകരർക്ക് കനത്ത നാശനഷ്ടമുണ്ടായതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.

നേരത്തെ അഫ്ഗാനിലെ ഗാസ്നി പ്രവിശ്യയിൽ ഒരു പാക്കിസ്ഥാൻ ഭീകരനെ അഫ്ഗാൻ സേനകൾ അറസ്റ്റു ചെയ്തിരുന്നു. പ്രദേശവാസികളെ കൊലപ്പെടുത്താനും ഭീകരപ്രവർത്തനങ്ങൾ നടത്താനും ഇയാൾ കൂട്ടുനിന്നെന്നാണ് സേന അറിയിച്ചത്.

 

Comments (0)
Add Comment